സംസ്ഥാന ജൂണിയർ ചാന്പ്യൻഷിപ്പിലെ ജേതാക്കളെ അനുമോദിച്ചു
1485710
Monday, December 9, 2024 8:04 AM IST
മുപ്ലിയം: 49-ാമത് സംസ്ഥാന വനിതാ ജൂണിയർ ഹാന്‍ഡ് ബോ ൾ ചാന്പ്യൻഷിപ്പിൽ ചാന്പ്യ ന്മാരായ തൃശൂർ ജില്ല ടീമിലെ അംഗങ്ങ ളായ മുപ്ലിയം വിമൽ ജ്യോതി സെൻട്രൽ സ്കൂളിലെ വിദ്യാർഥിനികളായ ക്രിസ്റ്റീന സി. ജോസ്, കെ.ആർ. റോസ്ന, ക്രിസ് എയ്ഞ്ചൽ ജോഷി എന്നി വരെ പ്രിൻസിപ്പൽ സിസ്റ്റർ മറീന കളപ്പുരയിൽ അനുമോദിച്ചു.
വിമൽജ്യോതി സെൻട്രൽ സ് കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായ എ.എസ്. അർജുൻ ആണ് വിദ്യാർഥികൾക്കു പരിശീലനം നൽകിയത്. സംസ്ഥാന വനിത ഹാന്‍ഡ് ബോ ൾ ചാന്പ്യൻഷിപ്പിൽ തൃശൂർ ജില്ല തുടർച്ചയായി നാലാം തവണയാണു വിജയം നേടുന്നത്.