അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
1485725
Monday, December 9, 2024 11:09 PM IST
ഒല്ലൂർ: സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. മരത്താക്കര വിയ്യത്ത് സിദ്ധാർഥനാണ്(64) മരിച്ചത്. സംസ്കാരം നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30ന് വീടിനടുത്ത് മരത്താക്കര ദുർഗവഴിക്കു മുൻവശം ബസിറങ്ങി റോഡ് കുറുകെ കടക്കുമ്പോൾ സ്കൂട്ടറിടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: സജിത. മക്കൾ: അനന്തു, നന്ദു.