തൃശൂർ സെന്റ് തോമസ് കോളജിൽ അന്താരാഷ്ട്ര കോൺഫറൻസ്
1486187
Wednesday, December 11, 2024 7:18 AM IST
തൃശൂർ: സെന്റ് തോമസ് കോളജിൽ ഫിൻകോൺ 2024 അന്താരാഷ്ട്ര കോൺഫറൻസ് സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ് ഉദ്ഘാടനം ചെയ്തു.
കോൺഫറൻസിൽ അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവകലാശാല പ്രഫസർ ഡോ. രവീന്ദ്രൻ മാധവൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രഫസർ ശ്രീജേഷ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള പ്രഫസർ സജി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളന്പ്രത്ത്, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, കോൺഫറൻസ് കൺവീനർ ഡോ. ബിജു ജോൺ, വകുപ്പ് മേധാവി ഡോ. ഡെയ്സ്ലാൻഡ്, ഡോ. ദിവ്യ ജോർജ് എന്നിവർ പ്രസംഗിച്ചു. ഡോ. സൗ മ്യ രാജൻ നന്ദി പറഞ്ഞു.