മൂന്നുപീടികയിൽ മുക്കുപണ്ടം തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
1486204
Wednesday, December 11, 2024 7:18 AM IST
കയ്പമംഗലം: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശി പോത്താംപറമ്പിൽ മനു(36) വിനെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.
ഇക്കഴിഞ്ഞ ആറിനാണ് മൂന്നുപീടികയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒമ്പതു ഗ്രാമിലധികം തൂക്കംവരുന്ന മുക്കുപണ്ടം പണയംവച്ച് അമ്പതിനായിരം രൂപ തട്ടിയെടുത്തത്.
പരാതിയെതുടർന്ന് കയ്പമംഗലം എസ്ഐ കെ.എസ്. സൂരജ്, ജെയ്സൺ, ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.