ചാലക്കുടി നിർമല കോളജിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ്
1485890
Tuesday, December 10, 2024 7:06 AM IST
തൃശൂർ: നിർമല കോളജ് ഓഫ് ഹെൽത്ത് സയൻസ് ഹാർനെസിംഗ് ദി പവർ ടു അണ്‍ലോക്ക് ദി സീക്രട്ട്സ് ഓഫ് റിസർച്ച് പ്ലാനിംഗ് ആൻഡ് സക്സസ്ഫുൾ പബ്ലിഷിംഗ് എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് സംഘടിപ്പിച്ചു. ആരോഗ്യസർവകലാശാല രജിസ്ട്രാർ പ്രാഫ. ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഡോ. ഗൗരഗനഹള്ളി ജഗദീഷ്, ഡോ. എൻ.
ഉഡുപ്പ, ഡോ. ബാലകുമാർ പിച്ചെ, ഡോ. രേണുക സെല്ലപ്പൻസ്, ഐപിഎ കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി. ജയശേഖർ, നിർമല ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സജീവ് വട്ടോലി, വൈസ് ചെയർപേഴ്സണ്‍ ഡാലി സജീവ്, ഡയറക്ടർ വർഗീസ് വട്ടോലി, നിർമല ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ ഡോ. എൽ. സുദർശൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. റസ്ലമോൾ എന്നിവർ പ്ര സംഗിച്ചു.
കേരളത്തിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, ജീവനക്കാർ, ഫാർമസിസ്റ്റുകൾ, ഗവേഷകർ എന്നിവർ പങ്കെടുത്തു.