സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പൂ​രം - ആ​ന എ​ഴു​ന്ന​ള്ളി​പ്പ് പ്ര​തി​സ​ന്ധി​ക​ൾ നീ​ങ്ങു​വാ​ൻ പ്ര​തി​ഷേ​ധ​യാ​ത്ര​യും പൂ​രം ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ത​ത്സ​മ​യ​ചി​ത്ര​ര​ച​ന​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ചാ​ത്ത​ക്കു​ടം ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം, പി​ടി​ക്ക​പ്പ​റ​മ്പ് ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്രം, ക​ട​ലാ​ശേ​രി പി​ഷാ​രി​ക്ക​ൽ ഭ​ഗ​വ​തി​ക്ഷേ​ത്രം, വ​ല്ല​ച്ചി​റ ഭ​ഗ​വാ​ൻ - ഭ​ഗ​വ​തി​ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​രാ​സ്വാ​ദ​ക​രു​ടെ​യും ഭ​ക്ത​രു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ​യാ​ത്ര ന​ട​ത്തു​ക. പി​ടി​ക്ക​പ്പ​റ​മ്പ് ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്രം മു​ത​ൽ ചാ​ത്ത​ക്കു​ടം ശ്രീ​ധ​ർ​മ​ശാ​സ്‌​താ ക്ഷേ​ത്രം​വ​രെ​യാ​ണ് യാ​ത്ര.

തു​ട​ർ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു ചാ​ത്ത​ക്കു​ടം ക്ഷേ​ത്ര​ന​ട​യി​ൽ 2025 ലെ ​പെ​രു​വ​നം - ആ​റാ​ട്ടു​പു​ഴ പൂ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​ത്തി​പ്പി​നു​വേ​ണ്ടി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ഉ​ത്സ​വ പൂ​രം ച​ട​ങ്ങു​ക​ളി​ൽ ആ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ എ​ടു​ത്തു​കാ​ണി​ക്കും​വി​ധം 25 മീ​റ്റ​ർ നീ​ള​മു​ള്ള പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കാ​ൻ​വാ​സി​ൽ 25 ൽ​പ്പ​രം ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന പൂ​രം - ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ത്സ​മ​യ​ചി​ത്ര​ര​ച​ന​യും, പോ​സ്റ്റ​ർ നി​ർ​മാ​ണ​വും ന​ട​ക്കും. പെ​രു​വ​നം, ആ​റാ​ട്ടു​പു​ഴ പൂ​ര​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത​ച​ട​ങ്ങു​ക​ളു​ടെ 25ൽ​പ്പ​രം ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ആ​ന എ​ഴു​ന്ന​ള്ളി​പ്പു സം​ബ​ന്ധി​ച്ചു ഹൈ​ക്കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​വാ​ൻ പോ​കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം​ചെ​യ്യു​വാ​നും ഉ​ന്ന​താ​ധി​കാ​രി​ക​ളെ പെ​രു​വ​നം- ആ​റാ​ട്ടു​പു​ഴ പൂ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കാ​നും​വേ​ണ്ടി​യാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഈ ​പ്ര​തി​ഷേ​ധ ബോ​ധ​വ​ത്ക​ര​ണ​ജാ​ഥ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.