കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം
1486207
Wednesday, December 11, 2024 7:18 AM IST
ചാലക്കുടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്് ഇ.എ. പോൾ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി. സാബു മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിച്ച സംഘടനാ പ്രവർത്തകരെ ജില്ലാ പ്രസിഡന്റ്് എ.കെ. സതീഷ്കുമാർ ആദരിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജീവനക്കാരുടെ മക്കൾക്ക് ജില്ലാ സെക്രട്ടറി പി.ആർ. പ്രമോദ് അവാർഡുകൾ സമ്മാനിച്ചു.
പ്രകൃതി ദുരന്തം വിതച്ച വയനാടിന് കൈതാങ്ങായ് മൂന്ന് വീടുകൾ വെച്ച്നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി. സാബു പടിഞ്ഞാറെ ചാലക്കുടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.വി. വൽസയിൽ നിന്നും ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിന്റോ മാത്യു, കെ.എൽ. ഡേവീസ്, അനിൽ കൈപ്പിള്ളി, ജിയോ ജോസ്, ജിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.