കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു
1485878
Tuesday, December 10, 2024 7:05 AM IST
തൃശൂർ: എയ്ഡഡ് അധ്യാപക സ്ഥിരനിയമന നിരോധന ഉത്തരവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി തൃശൂർ അതിരൂപതയിലെ വിദ്യാലയങ്ങളിലെ അധ്യാപകരും അനധ്യാപകരും കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ചു.
നവംബർ 30ന് ഇറക്കിയ ഉത്തരവിൽ 2021 നംവംബർ എട്ടിനുശേഷമുള്ള മുഴുവൻ നിയമനവും ദിവസവേതനാടിസ്ഥാനത്തിലാക്കണമെന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. എയ്ഡഡ് മേഖലയിൽ സ്ഥിരമായി അധ്യാപകരെയോ അനധ്യാപകരെയോ നിയമിക്കാനാകില്ല.
വിവിധ വിദ്യാലയങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് അതിരൂപത ഡയറക്ടർ ഫാ. ജോയ് അടന്പുകുളം, അതിരൂപത പ്രസിഡന്റ് എ.ഡി. ഷാജു, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി. ആന്റണി, ഭാരവാഹികളായ ജോഫി സി. മഞ്ഞളി, പി.ഡി. ആന്റോ, എൻ.പി. ജാക്സണ്, മർഫിൻ ടി. ഫ്രാൻസിസ്, കെ.ജെ. സെബി, സി.സി. ബെസി, ഓസ്റ്റിൻ പോൾ, സിസ്റ്റർ ഷൈവി ജിസ് എന്നിവർ നേതൃത്വം നൽകി.