കടൽഭിത്തി നിർമാണം: ലോകബാങ്ക് പ്രതിനിധികൾ കടപ്പുറം പഞ്ചായത്ത് സന്ദർശിച്ചു
1485877
Tuesday, December 10, 2024 7:05 AM IST
ചാവക്കാട്: ലോകബാങ്ക് അധികൃതരുടെയും ഐഡിആർബി ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരടങ്ങിയ സംഘം കടപ്പുറം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
പഞ്ചായത്തിൽ കടൽക്ഷോഭംനേരിടുന്ന പ്രദേശങ്ങളിൽ ലോകബാങ്ക് സഹായത്തോടെ ടെട്രാപോഡ് ഉപയോഗിച്ച് ആധുനിക സംരക്ഷണഭിത്തി പണിയുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധന നടത്താനാണ് സംഘം എത്തിയത്. എന്‍.കെ. അക്ബര്‍ എംഎൽഎ, മന്ത്രി റോഷി അഗസ്റ്റിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. 60.5 കോടി രൂപയ്ക്ക് ടെട്രാപോഡ് ഉപയോഗിച്ച് 2.5 കിലോമീറ്റർ ദൂരം കടൽഭിത്തി നിര്‍മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു.