മാതൃകാവ്യക്തികളെ ആദരിക്കേണ്ടത് അനിവാര്യം: ഇ.കെ. ഭരത് ഭൂഷണ്
1486430
Thursday, December 12, 2024 4:05 AM IST
തൃശൂർ: സാമൂഹ്യ സാംസ്കാരികരംഗത്തെ മാതൃകാവ്യക്തികളെ ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നു മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്. സഹൃദയവേദിയുടെ അവാർഡുകളുടെ വിതരണം നിർവഹിച്ച് സാഹിത്യ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹൃദയവേദി പ്രസിഡന്റ് ഡോ. പി.എൻ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻനായർ, ജോസ് പനച്ചിപ്പുറം, ഡോ. സി.ടി. ഫ്രാൻസിസ്, പ്രഫ.വി.ജി. തന്പി, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. വർഗീസ് ചാക്കോള, ഡോ. പി. ഭാനുമതി, കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ നന്പൂതിരി, ഡോ. പി.എൻ. സുനിത, എടപ്പാൾ സി. സുബ്രഹ്മണ്യൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
സഹൃദയവേദി സെക്രട്ടറി ബേബി മൂക്കൻ, വൈസ് പ്രസിഡന്റ് പ്രഫ. വി.എ. വർഗീസ്, രവി പുഷ്പഗിരി, നന്ദകുമാർ ആലത്ത്, അഡ്വ.വി.എൻ. നാരായണൻ, ഉണ്ണികൃഷ്ണൻ പുലരി, എം.ആർ. വിജയൻ എന്നിവർ പ്രസംഗിച്ചു. കവിസമ്മേളനവും ഉണ്ടായിരുന്നു.