ആർആർടിക്ക് വാഹനം കൈമാറി
1485880
Tuesday, December 10, 2024 7:05 AM IST
വടക്കാഞ്ചേരി: മണ്ഡലത്തിലെ വനം, വന്യജീവിവകുപ്പ് ആർആർടിക്ക് എംഎൽഎയുടെ പ്രത്യേകവികസന ഫണ്ടിൽനിന്നു 11 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ക്യാമ്പർ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.
വാഴാനിഡാമിൽചേർന്ന യോഗത്തിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ആനന്ദ്, തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ ഐഎഫ്എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.