സെന്റ് അലോഷ്യസ് കോളജിൽ കൺസൾട്ടൻസി സെൽ
1486191
Wednesday, December 11, 2024 7:18 AM IST
എൽത്തുരുത്ത്: കലാലയങ്ങളിലെ മാനവവിഭവശേഷി സമൂഹത്തിലെ പ്രശ്നപരിഹാരങ്ങൾക്കായി ഉപയോഗിക്കുമ്പോഴാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അർഥം പൂർണമാകുന്നതെന്നു കാരുണ്യ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. ഇ.ജെ. ജെയിംസ്. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം കോളജിലെ മാനുഷികവിഭവശേഷി സമൂഹവുമായി പങ്കുവയ്ക്കാൻ അവസരമൊരുക്കി സെന്റ് അലോഷ്യസ് കോളജിൽ ആരംഭിച്ച കൺസൾട്ടൻസി സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജ് മാനേജർ ഫാ. തോമസ് ചക്രമാക്കിൽ സിഎംഐ, പ്രിൻസിപ്പൽ പ്രഫ. പി. ചാക്കോ ജോസ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ് സിഎംഐ, ഡോ. കെ.ബി. ലിബിസൺ, എസ്.ഐ. അരുണ, ജെയിൻ തേറാട്ടിൽ, വിനീത ഡേവിസ്, ഡോ. മനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഡിപ്പാർട്ടുമെന്റ് ഓഫ് ബോട്ടണി ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി, അലോഷ്യൻ സെന്റർ ഫോർ കോൾ വെറ്റ്ലാൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ച്, കോളജ് ലൈബ്രറി വിഭാഗങ്ങളാണ് ഇപ്പോൾ കൺസൾട്ടൻസി സേവനങ്ങൾ ലഭ്യമാക്കുന്നത്.