വെസ്റ്റ് ചാലക്കുടി സർവീസ് സഹ.ബാങ്ക് പൊതുയോഗം
1485888
Tuesday, December 10, 2024 7:06 AM IST
ചാലക്കുടി: വെസ്റ്റ് ചാലക്കുടി സർ വീസ് സഹകരണ ബാങ്ക് 31-ാമത് വാർഷിക പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡന്റ്് ഇട്ടൂപ്പ് ഐനിക്കാടൻ അധ്യക്ഷത വഹി ച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ് തു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മികച്ച കർഷകർക്കും നഗരസഭ ചെയർമാൻ എബി ജോർജ് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
സെക്രട്ടറി എം.വി. വത്സ റിപ്പോർട്ടും കെ.എൽ. ഡേവിസ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബൈജു മഠത്തിപറമ്പിൽ, ഡയറക്ടർമാരായ ജോണി കല്ലിങ്ങൽ, ബി ൽഫി ജോർജ് പുതുശേരി, ആന്റു മാളക്കാരൻ, ജോജി മൽപ്പാൻ, ടി.ജെ.പോൾ, സണ്ണി കുറ്റിയിൽ, വി.കെ. മോഹനൻ, കെ.എസ്. സിജി, സൂസി ദേവസി, സീന സോണി, സുബി ഷാജി എന്നിവർ പ്രസംഗിച്ചു.