ട്രെയിനിൽനിന്ന് അഞ്ചുകിലോ കഞ്ചാവ് പിടികൂടി
1486198
Wednesday, December 11, 2024 7:18 AM IST
വടക്കാഞ്ചേരി: ട്രെയിനിൽനിന്നു കഞ്ചാവ് പിടികൂടി. ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്കുള്ള കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും വരവ് തടയുന്നതിനായി വടക്കാഞ്ചേരി എക് സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ എ. ജിജി പോളിന്റെ നേതൃത്വത്തില്‍ റെയിൽവേ ക്രൈം ഇന്റ ലിജൻസ് ബ്യൂറോയോടു ചേർ ന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയി ലാണ് കഞ്ചാവു പിടികൂടിയത്.
ഗൊരഖ്പൂർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽനിന്നും ഷോൾഡർ ബാഗിൽ ഒരു കിലോയോളം തൂക്കം വരുന്ന അഞ്ചു പാക്കറ്റുകളിലായി സൂക്ഷിച്ച 5.2 കിലോ കഞ്ചാവാണു കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് കേസെടുത്തു.
പ്രതികൾക്കായി ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊർജിതമായ അന്വേഷണം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരുന്നു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി. മധു, ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സി.എ. സുരേഷ്, എ.ആർ. സുരേഷ്കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. എം. സുരേഷ്, സിവിൽ എക് സൈസ് ഓഫീസർമാരായ പി.ആർ. പ്രശോഭ്,പി.ആർ. അർജുൻ, കെ. കെ.സി. നിതീഷ് എന്നിവരെക്കൂ ടാതെ റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോ വിഭാഗം ഇൻസ് പെക്ടർ എ.ഡി. ദീപക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, എന്‍. അശോക് എന്നിവരും ഉണ്ടായിരുന്നു.
ക്രിസ്മസ് കാലത്ത് കേരളത്തിലേക്കുവരുന്ന മദ്യത്തിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ഉപയോഗം തടയുന്നതിനായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആര്‍ടിസി, ടൂറിസ്റ്റ് ബസ് തുട ങ്ങി മറ്റു വാഹനങ്ങളിലും ശക്തമായ പരിശോധന നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.