വൈദ്യുതിനിരക്കുവർധന പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്
1486194
Wednesday, December 11, 2024 7:18 AM IST
തൃശൂർ: വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകൾ നിലനിർത്താൻ കഴിയാത്ത കെഎസ്ഇബിയുടെ പിടിപ്പുകേടാണ് വൈദ്യുതിനിരക്കുവർധനയ്ക്കിടയാക്കിയതെന്നു തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്.
ഇപ്പോൾ 16 പൈസയും മൂന്നുമാസം കഴിഞ്ഞാൽ12 പൈസയുടെയും വർധന ഒന്നിച്ചാണു പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുവർധന സാധാരണ ജനജീവിതവും വ്യാപാരവ്യവസായസ്ഥാപനങ്ങളുടെ പ്രവർത്തനവും ദുരിതപൂർണമാക്കും. വർധന ഉടൻ പിൻവലിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു.
അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. ഡേവീസ് , ട്രഷറർ റോണി അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ്, ജോയിന്റ് സെക്രട്ടറി ആന്റോ തൊറയൻ എന്നിവർ പ്രസംഗിച്ചു.