രന്യ ബിനീഷ് വാടാനപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1486428
Thursday, December 12, 2024 4:05 AM IST
വാടാനപ്പിള്ളി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ രന്യ ബിനീഷിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് സിപിഎമ്മിലെ സി.എം.നിസാർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ കെ.എസ്. ധനീഷായിരുന്നു എതിർ സ്ഥാനാർഥി. യുഡിഎഫ്, സ്വതന്ത്ര അംഗങ്ങൾ വിട്ടുനിന്നു. എൽഡിഎഫിൽ ഒരു വോട്ട് അസാധു ആയി.