ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണവാരം ആചരിച്ചു
1486197
Wednesday, December 11, 2024 7:18 AM IST
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിയുടെയും മൈക്രോ ബയോളജി ഡിപ്പാർട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ കോളജിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണവാരം ആചരിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. കെ. പുഷ്പ, പൾമനോളജി പ്രഫസർ ഡോ. സി.പി. മുരളി എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ഡോ. എം.വി. സജന, ഡോ. ഷബീന, ഡോ. രാജേഷ്, ഡോ. സുമിൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി.ജി. ഡോക്ടർമാർക്കായി നടത്തിയ ക്വിസ് മത്സരവിജയികൾക്കു പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ കാഷ് അവാർഡുകൾ വിതരണം ചെയ്തു.