അസീസിയ ഫാം കണ്വൻഷൻ സെന്റർ ഉദ്ഘാടനംചെയ്തു
1485881
Tuesday, December 10, 2024 7:05 AM IST
പഴുവിൽ: കേരളത്തിൽ ആദ്യമായി ജൈവകൃഷി ഫാമിനുള്ളിൽ ഒരുക്കിയ കണ്വൻഷൻ സെന്റർ പ്രവർത്തനം തുടങ്ങി. പഴുവിലിൽ അസീസിയ ഓർഗാനിക് ഫാം റിസോർട്ട് ആൻഡ് കണ്വൻഷൻ സെന്റർ സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനംചെയ്തു.
രണ്ടായിരം ഇരിപ്പിടങ്ങളും ആയിരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും അടങ്ങുന്നതാണ് കണ്വൻഷൻ സെന്റർ. നാലായിരത്തോളംപേർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിൽ റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ, ബാലകൃഷ്ണൻ പെരിയ, മാത്യു ജെ. പെരിങ്ങല്ലൂർ, എം.എസ്. ശിവരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായകർ അണിനിരന്ന സംഗീതനിശയും അരങ്ങേറി.
ഏതുതരം ചടങ്ങുകളും ഉത്തരവാദിത്വത്തോടെ നടത്താൻ കണ്വൻഷൻ സെന്റർ സജ്ജമാണെന്ന് മാനേജിംഗ് ഡയറക്ടർ അബ്ദുൾ അസീസ്, സിയാദ് എന്നിവർ പറഞ്ഞു.