ലോറി കാല്‍നടയാത്രികനെ ഇടിച്ചു, വീട്ടുമതിലും തകര്‍ത്തു
1486440
Thursday, December 12, 2024 4:06 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട - പോട്ട സംസ്ഥാനപാതയില്‍ തൊമ്മാന ജംഗ്ഷനു സമീപം ലോറി കാല്‍നടയാത്രികനെ ഇടിച്ച് വീട്ടുമതിലിലും തകര്‍ത്ത് അപകടം.
ഇന്നലെ രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്. ചാലക്കുടിഭാഗത്തുനിന്നു ഇരിങ്ങാലക്കുടയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തൊമ്മാന സ്വദേശി കോക്കാട്ട് വീട്ടില്‍ ഷിജു(49)വിനാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട ലോറി പ്രഭാതനടത്തം കഴിഞ്ഞുവരുന്ന ഷിജുവിനെ ഇടിച്ചുതെറിപ്പിച്ചശേഷം പറപ്പുള്ളി ജെറാള്‍ഡ് എന്നയാളുടെ വീട്ടുമതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരപരിക്കേറ്റ ഷിജുവിനെ കൊച്ചി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റ ഷിജു അത്യാഹിതവിഭാഗത്തിലാണ്. ജെറാള്‍ഡിന്റെ വീട്ടുമതിലും ഗേറ്റും തകര്‍ന്നിട്ടുണ്ട്.