കാപ്പ നിയമം ലംഘിച്ചു; പ്രതിയും സഹായിയും അറസ്റ്റിൽ
1486206
Wednesday, December 11, 2024 7:18 AM IST
മൂന്നുപീടിക: കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെയും ഒളിവിൽ താമസിക്കാൻ സഹായിച്ചയാളെയും കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആൾ നിയമംലംഘിച്ച് നാട്ടിലെത്തിയ ചളിങ്ങാട് സ്വദേശി വൈപ്പിൻ കാട്ടിൽ അജ്മലി(25)നെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാളെ ആറ് മാസക്കാലത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്. ഇത് ലംഘിച്ച് മൂന്നുപീടിക സ്വദേശി പുഴങ്കരയില്ലത്ത് മുസ്തഫ (47)യുടെ വീട്ടിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. താമസ സൗകര്യം ഒരുക്കിയതിന് മുസ്തഫയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .
കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്ഐമാരായ കെ.എസ്. സൂരജ്, ജെയ്സൺ, സിപിഒ ഫാറൂഖ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.