വലപ്പാട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
1486195
Wednesday, December 11, 2024 7:18 AM IST
തൃപ്രയാർ: വലപ്പാട് ബീച്ച് ചാലുകുളം പള്ളി സ്വദേശി തറയിൽ വീട്ടിൽ വിഷ്ണു (29) വിനെ കാപ്പ ചുമത്തി ആറുമാസത്തേയ്ക്ക് നാടുകടത്തി.
പോക്സോ കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ നൽകിയ ശിപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.