ജില്ലാ ആശുപത്രി ഒപി ബ്ലോക്ക് രണ്ടാംഘട്ട നിർമാണോദ്ഘാടനം
1486190
Wednesday, December 11, 2024 7:18 AM IST
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയുടെ ഒപി ബ്ലോക്ക് രണ്ടാംഘട്ടനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ. സന്തോഷ്കുമാർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, അഡ്വ. ശ്രീദേവി രതീഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് പി.ജി. ജയദീപ്, എ.എൽ. ജെയ്ക്കബ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ്കുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷൻ, എം.എ. വേലായുധൻ, ഹംസ നാരോത്ത്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. ജയന്തി, വി.വി. ഫ്രാൻ സിസ്, ടി.ഡി. ഫ്രാൻസിസ്, അജിത് മല്ലയ്യ, വി. രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. 90 ലക്ഷം രൂപ ചെലവിലാണു പദ്ധതി പൂർത്തികരിക്കുക.