മുരിങ്ങൂർ മേൽപ്പാലത്തിൽ ലൈറ്റുകൾ തെളിയിക്കാത്തതിൽ പ്രതിഷേധം
1486202
Wednesday, December 11, 2024 7:18 AM IST
ചാലക്കുടി: മുരിങ്ങൂർ മേൽപ്പാലത്തിൽ വഴിവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദീപക്കാഴ്ച കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ ബേബി മാത്യു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. എ.എസ്. ശ്യാം അധ്യക്ഷത വഹിച്ചു. ഡെന്നീസ് കെ ആന്റണി, പി. ഐ.മാത്യു,പോളിഡേവീസ്, പോളി റാഫേൽ എന്നിവർ പ്രസംഗിച്ചു.