തിരുമുടിക്കുന്നിലെ ഒരു നിരാശ്രയ കുടുംബത്തിനുകൂടി വീടൊരുങ്ങി
1486201
Wednesday, December 11, 2024 7:18 AM IST
കൊരട്ടി: സൗജന്യമായി ലഭിച്ച ഭൂമിയിൽ എട്ടു സുമനസുകളുടെ സഹായത്തോടെ നിർധന കുടുംബത്തിനു വീടൊരുങ്ങി. 650 ചതുരശ്ര അടി വിസ്തീർണത്തിൽ സൗകര്യപ്രദമായ രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഒൻപതു ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിർമാണം. താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വാർഡ് മെമ്പർ ലിജോ ജോസ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, കുര്യാക്കോസ്, ജോർജ് പാലമറ്റം, എലിസബത്ത് ജോർജ്, എ.എ. ബിജു, ബൈജു വെളിയത്തുപറമ്പിൽ, ജോമി പ്ലാശേരി എന്നിവർ സന്നിഹിതരായി.
തിരുമുടിക്കുന്ന് വാർഡിൽ മാത്രം സർക്കാർ സംവിധാനങ്ങളിലൂടെയും ലൈഫ് - സന്നദ്ധ സംഘടനകൾ വഴിയും 29 വീടുകളാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നിർമിക്കുന്നത്. ഇതിൽ 27 വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറി. രണ്ട് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.