സിഎൽസി വാർഷിക കണ്വൻഷൻ 22ന്; സ്വാഗതസംഘം ഓഫീസ് തുറന്നു
1486188
Wednesday, December 11, 2024 7:18 AM IST
തൃശൂർ: അതിരൂപത സിഎൽസിയുടെ വാർഷിക കണ്‍വൻഷന്റെയും കുടുംബസംഗമത്തിന്റെയും സ്വാഗതസംഘം ഓഫീസ് ലൂർദ് കത്തീഡ്രലിൽ ഫൊറോന വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനേഷ് കോളേങ്ങാടൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡെന്നസ് പെല്ലിശേരി, വൈസ് പ്രസിഡന്റ് എ.ജെ. ജെയ്സണ്‍, ജനറൽ കോ ഓർഡിനേറ്റർ എ.ഡി. ഷാജു, ജോയിന്റ് സെക്രട്ടറിമാരായ എം.ഒ. സെബി, സീന ഷാജു, എക്സിക്യൂട്ടീവ് മെന്പർ ജോണ്സണ് പെല്ലിശേരി, ലൂർദ് പ്രസിഡന്റ് കെ.എ. റാഫി, സെക്രട്ടറി റിന്റോ മഞ്ഞില എന്നിവർ പ്രസംഗിച്ചു. വിവിധ കമ്മിറ്റി കണ്‍വീനർമാരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി രൂപീകരിച്ചു.
22 ന് ഉച്ചകഴിഞ്ഞു രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വാർഷിക കണ്‍വൻഷനും കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും നടക്കുക. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. ദീപശിഖ, പതാക, മാതാവിന്റെ ഛായാചിത്രം എന്നീ പ്രയാണങ്ങൾ, മോഡൽ യൂണിറ്റ് അവാർഡ്, വിവിധ മത്സരങ്ങളിലെ വിജയികൾക്കു സമ്മാനം എന്നിവയും ഉണ്ടായിരിക്കും.