ഗോവണിയിൽനിന്ന് കാൽവഴുതിവീണ് വീട്ടമ്മ മരിച്ചു
1485726
Monday, December 9, 2024 11:09 PM IST
മേലൂർ: ടെറസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍നിന്ന് കാല്‍വഴുതിവീണ് വീട്ടമ്മ മരിച്ചു. മേലൂര്‍ ശാന്തിപുരം പറപ്പിള്ളി വീട്ടില്‍ വർഗീസ് ഭാര്യ സെലീന(61) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മേലൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
കൊപ്ര ഉണക്കാനായി പുറത്തുള്ള ഗോവണി വഴിയാണ് ടെറസില്‍ കയറിയത്. തിരിച്ച് ഇറങ്ങുന്നതിനിടെ ഗോവണിയില്‍നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. കാല് വഴുതിയതോടെ കൈവരികള്‍ ഇല്ലാത്ത ഗോവണിയില്‍നിന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമകന്: ബിനു.