ഫ്ലാറ്റ് നിർമാണം തടഞ്ഞ് നാട്ടുകാർ; നിർമാണപ്രവർത്തനങ്ങൾ നിർത്തവച്ചു
1486212
Wednesday, December 11, 2024 7:18 AM IST
ചൂലൂർ: ഫ്ലാറ്റ് നിർമാണം തടഞ്ഞ് നാട്ടുകാർ. എടത്തിരുത്തി പഞ്ചായത്തിലെ നാലാം വാർഡ് സർദാർ നഗറിനു സമീപം നാടോടികൾക്കായി എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന സ്നേഹഭവനം ഫ്ലാറ്റിന്റെ നിർമാണം നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയസമിതി തടഞ്ഞു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
കുറ്റകൃത്യങ്ങളിലും മറ്റും ഇടപെടുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വിഭാഗത്തിൽ ഉള്ളവരാണെന്നും ആരോപിച്ചും ഈ നാടോടിവിഭാഗത്തെ ഈ മേഖലയിൻ താമസിപ്പിക്കുന്നത് ജനങ്ങളെ ബാധിക്കുമെന്നു പറഞ്ഞാണ് നാട്ടുകാർ തടഞ്ഞത്. സംഭവമറിഞ്ഞ് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി.
ചർച്ചയിലൂടെ പരിഹരിക്കാമെന്നുപറഞ്ഞ് പണിക്കാരെയും സമരക്കാരെയും പോലീസ് പിരിച്ചു വിടുകയായിരുന്നു. ചർച്ചയിൽ തീരുമാനം ആകുന്നതുവരെ നിർമാണപ്രവർത്തനങ്ങൾ നിർത്തി വച്ചിട്ടുണ്ട്.