മൈസൂരിൽ വാഹനാപകടം: മെഡിക്കൽ വിദ്യാർഥി മരിച്ചു
1486314
Wednesday, December 11, 2024 10:50 PM IST
ചാവക്കാട്: മൈസൂരിലുണ്ടായ വാഹാനാപടത്തിൽ തിരുവത്ര സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മരിച്ചു. തിരുവത്ര അത്താണി ടി.എം മഹലിന് വടക്ക് ഏറച്ചംവീട്ടിൽ പാലപ്പെട്ടി യൂസഫ് - റംസീന ദമ്പതികളുടെ മകൻ മുഹമ്മദ് അബിൻ ഫർഹാൻ(22) ആണ് മരിച്ചത്.
ഫർഹാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ഗുഡ്സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് അപകടം.
മൈസൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്ററിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് തിരുവത്ര പുതിയറ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. സഹോദരൻമാർ: ജസ്ബിൻ, സിനാൻ.