സ്വരാജ് റൗണ്ടിൽ യുവാവിന്റെ സ്കേറ്റിംഗ് അഭ്യാസം
1486429
Thursday, December 12, 2024 4:05 AM IST
തൃശൂർ: സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ തൂങ്ങി യുവാവിന്റെ സ്കേറ്റിംഗ് പ്രകടനം. റോഡിൽ തിരക്കുള്ള സമയത്തായിരുന്നു ബസുകൾക്കും മറ്റു വാഹനങ്ങൾക്കുമിടയിലൂടെയുള്ള സാഹസികപ്രകടനം.
വാഹനങ്ങളിലുള്ളവരും കാൽനടയാത്രികരും അന്പരപ്പോടെയാണ് പ്രകടനം കണ്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരുന്നു.