ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷന് ധർണ
1486431
Thursday, December 12, 2024 4:05 AM IST
തൃശൂർ: ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യവുമായി തൃശൂർ ബ്രാഞ്ച് ധർണ നടത്തി. കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.
വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ലിസി ആന്റോ തരകൻ, കെ.എസ്. സുജാത, എൻ.പി. സണ്ണി, കെ. രാമകൃഷ്ണൻ, എൻ.എൽ. ഫ്രാൻസിസ്, പി. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.