സെന്റ് തോമസ് കോളജ് ബിഎസ്സി ഫിസിക്സ് (1970-73) ഗോൾഡൻ ജൂബിലി 14ന്
1486213
Wednesday, December 11, 2024 7:18 AM IST
തൃശൂർ: സെന്റ് തോമസ് കോളജിൽനിന്നു പഠിച്ചിറങ്ങിയ ബിഎസ്സി ഫിസിക്സ് 1973 ബാച്ചിന്റെ ഗോൾഡൻ ജൂബിലി ആഘോഷം 14 നു രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ഹയാത്ത് റീജൻസിയിൽ നടക്കും. ഫിസിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന പ്രഫസർമാരായ എം.കെ. പത്മനാഭൻ, എം.സി. ജോസ്, ടി.കെ. ദേവനാരായണൻ, നടരാജൻ, വി.ആർ. കൃഷ്ണചന്ദ്രൻ എന്നിവരെ ആദരിച്ചാണ് പരിപാടികൾക്കു തുടക്കംകുറിക്കുക. തുടർന്നു ബാച്ചിലെ 53 വിദ്യാർഥികളിൽ അന്തരിച്ച 13 പേർക്കുള്ള അനുശോചനം രേഖപ്പെടത്തും.
അന്നത്തെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് പ്രഫസർമാരായ എം.കെ. മേനോൻ, കെ.ജെ. ചാക്കോ, സി.എ. ഡേവിസ്, കെ.എസ്. സീതാരാമൻ, കെ.പി. ഏബ്രഹാം, സി.ജെ. പോൾ, ഫാ. ഫ്രാൻസിസ് കരിപ്പേരി, പ്രിൻസിപ്പൽമാരായിരുന്ന ഫാ. തോമസ് മൂത്തേടൻ, പ്രഫ. നിക്കോളാസ് അന്തിക്കാട് എന്നിവരുടെ ഗുരുസ്മരണയും ഉണ്ടായിരിക്കും. പൂർവവിദ്യാർഥികൾ കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കും.