മുടിക്കോട് സെന്ററിൽ 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1485883
Tuesday, December 10, 2024 7:05 AM IST
പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ 13 കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ. എറണാകുളം സ്വദേശി തറയിൽവീട്ടിൽ ജെയ്സൺ(22), അങ്കമാലി സ്വദേശി കരേടൻവീട്ടിൽ ജോജു(19) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇന്നലെ വൈകീട്ടാണ് തൃശൂർ ഭാഗത്തേക്കുപോയിരുന്ന കെഎസ്ആർടിസി ബസിൽനിന്നു പ്രതികളെ പിടികൂടിയത്. ഏഴുപൊതികൾ അടങ്ങിയ രണ്ടുബാഗുകളിലായാണ് കഞ്ചാവ് കടത്തിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ യ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
ഡാൻസാഫ് എസ്ഐ കെ.സി. ബൈജു നടപടികൾ സ്വീകരിച്ചു. പ്രതികളെ പീച്ചി പോലീസിനു കൈമാറി.