സിഎൻ പ്രതിസന്ധികളിൽ കരുത്ത് തെളിയിച്ച നേതാവ്: തേറമ്പിൽ
1486186
Wednesday, December 11, 2024 7:18 AM IST
തൃശൂർ: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ, അതിനെ അതിജീവിച്ച് കരുത്തുതെളിയിച്ച നേതാവായിരുന്നു സി.എൻ. ബാലകൃഷ് ണനെന്നു മുൻ നിയമസഭാ സ് പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.
പാർട്ടിപ്രവർത്തകരെ ശാസിച്ചും സാന്ത്വനിപ്പിച്ചും തല്ലിയും തലോടിയും ഏവർക്കും പ്രിയങ്കരനായി മാറിയ സി.എൻ. പാർട്ടി പ്രവർത്തകർക്ക് എന്നും ഒരു അത്താണിയായിരുന്നു. മുൻമന്ത്രിയും ഡിസിസി പ്രസിഡന്റും സഹകരണ, ഖാദി പ്രസ്ഥാനങ്ങളുടെ ജില്ലയിലെ നേതാവുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ ചേർന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തേറന്പിൽ.
ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി. പോൾ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, എ. പ്രസാദ്, ജോണ് ഡാനിയൽ, സി.ബി. ഗീത തുടങ്ങിയവർ പ്രസംഗിച്ചു.