ഇരിങ്ങാലക്കുട രൂപതയുടെ കീഴില്‍ ദൈവശാസ്ത്ര കോഴ്സുകള്‍ ആരംഭിച്ചു
1486208
Wednesday, December 11, 2024 7:18 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമി ഫോര്‍ മാര്‍ത്തോമ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ആല്മായര്ക്കും സന്യസ്തര്‍ക്കുമായി ദൈവ ശാസ്ത്ര കോഴ്സുകള്‍ ആരംഭിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുടയിലെ വിദ്യാ ജ്യോതിയില്‍ വച്ചാണ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യദിനത്തില്‍ പ്രഫ. ഫാ. മാത്യു കൊച്ചാദംപള്ളിയില് (സെന്റ്് തോമസ് അപ്പസ്തോലിക് സെമിനാരി, കോട്ടയം) കേരള സഭാചരിത്രത്തെ കുറിച്ചുള്ള ക്ലാസുകള്‍ നയിച്ചു.
ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ സ്വാഗതവും അസിസ്റ്റന്റ്് ഡയറക്ടര്‍ ഫാ. ജോസഫ് വിതയത്തില്‍ നന്ദിയും പറഞ്ഞു.