അധ്യാപകരെ ദിവസവേതനക്കാരാകരുത്: കെപിഎസ്ടിഎ
1486216
Wednesday, December 11, 2024 7:18 AM IST
അയ്യന്തോൾ: അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന നടപടിക്ക് എതിരേയും എൻപിഎസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കെപിഎസ്ടിഎ നടത്തിയ പ്രതിഷേധ മാർച്ച് കളക്ടറേറ്റ് പരിസരത്തു മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, സെക്രട്ടറി കെ.എസ്. സുഹൈർ, ഷിജോ, ഡേവിഡ്, സാജു ജോർജ്, എ.എം. ജയ്സണ്, ടി.യു. ജയ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.