അഗ്നിബാധയുണ്ടായ വീട് താമസയോഗ്യമാക്കി
1485712
Monday, December 9, 2024 8:04 AM IST
ചാലക്കുടി: ഷോട്ട് സർക്യൂട്ടിൽ കത്തിനശിച്ച വീട് വൃത്തിയാക്കി താമസയോഗ്യമാക്കി സിപിഎം പ്രവർത്തകർ. കഴിഞ്ഞ ദിവസം അഗ്നിബായുണ്ടായ പടിഞ്ഞാറെ ചാലക്കുടി തെറ്റയിൽ ജോൺസന്റെ വീടാണു വൃത്തിയാക്കി നൽകിയത്.
ഷോർട്ട്സർക്യൂട്ട് മൂലം കത്തിയ ഫാനിൽനിന്ന് തീ വീണ് കട്ടിലും കിടക്കയും അടക്കം നിരവധി വീട്ടുപകരണങ്ങൾ കത്തി നശിച്ചു. നാട്ടുകാർ ചേർന്നാണു ജോൺസനെയും കുടുംബത്തെയും വാതിൽ തല്ലിപൊളിച്ചു രക്ഷപ്പെടുത്തിയത്.
കത്തിയ പുക ശ്വസിച്ചതിന്റെ ഭാഗമായി ജോൺസനും മകനും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോഴിവർ സഹോദരന്റെ കുടുംബത്തിലാണു താമസിക്കുന്നത്. 24 -ാം വാർഡിലെ സിപിഎം പ്രവർത്തകർ വീട് വൃത്തിയാക്കി, പെയിന്റിംഗ് ചെയ്ത് വീട് താമസയോഗ്യമാക്കി.
എം.എൽ. മാത്യു, സുധാകരൻ കൊടക്കാട്ടിൽ, പി.വി. അൽജോ, കണ്ണപ്പൻ, ജയശീലകൻ എന്നിവർ നേതൃത്വം നൽകി.