എംഎൽഎയുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ റാലിയും പൊതുസമ്മേളനവും ഇന്ന്
1545824
Sunday, April 27, 2025 5:08 AM IST
മൂവാറ്റുപുഴ: പുതുപ്പാടി-ഇരുമലപ്പടി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇന്ന് മുളവൂരിൽ എൽഡിഎഫ് റാലിയും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം അഞ്ചിന് മുളവൂർ പിഒ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി മുളവൂർ പൊന്നിരിക്കപറമ്പിൽ സമാപിക്കും.
തുടർന്ന് പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ ബാബുപോൾ, സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു എന്നിവർ പ്രസംഗിക്കും.