മാർപാപ്പ അനുസ്മരണം
1545815
Sunday, April 27, 2025 5:05 AM IST
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനവും കരുണക്കൊന്ത റാലിയും നടത്തി. മാർപാപ്പയ്ക്കായി വികാരി ഫാ. മാത്യു കൊച്ചുപുരക്കൽ ദേവാലയത്തിൽ പ്രത്യേകം ദിവ്യബലിയർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ദിവ്യബലിക്ക് ശേഷം പാപ്പയുടെ ചിത്രത്തിൽ ഇടവക സമൂഹം പുഷ്പാർച്ചനയും പാപ്പയുടെ ഫോട്ടോയും വഹിച്ച് ടൗൺചുറ്റി കരുണക്കൊന്ത റാലിയും നടത്തി.
പരിപാടികൾക്ക് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, മൈക്കിൾ തെക്കേകുടി, ജെയിംസ് തേക്കേക്കര, ജിജി പുളിക്കൽ, ജോൺസൻ കറുകപ്പിള്ളിൽ, ജോസ് കച്ചിറ, ഷോജി കണ്ണംപുഴ എന്നിവർ നേതൃത്വം നൽകി.
വാഴക്കുളം: സെന്റ് ജോർജ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരണം നടത്തി. വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാലത്തിനതീതമായി സഭയെ നയിച്ച അപൂർവ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് യോഗം അനുസ്മരിച്ചു.
ഫാ. ജോസ് മോനിപ്പിള്ളി, ഫാ. ജോൺസൺ വാമറ്റത്തിൽ, ഫാ. ജോസഫ് കൊച്ചുപുത്തൻപുരയിൽ, ജോസ് പുതിയടം, രാജീവ് കുന്നംകുളത്തിൽ, ലിസി ഇടപ്പഴത്തിൽ, ജോഷ്വ ആക്കപ്പടിക്കൽ എന്നിവർ പ്രസംഗിച്ചു.