ചമയം ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
1545808
Sunday, April 27, 2025 4:54 AM IST
മൂക്കന്നൂർ: മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ത്രിദിന ‘ചമയം ഫിലിം ഫെസ്റ്റിവൽ 2025’ സമാപിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് അധ്യക്ഷത വഹിച്ചു.
മലയാള സിനിമകളുടെ പ്രദർശന വിഭാഗത്തിൽ ജി. അരവിന്ദൻ സംവിധാനംചെയ്ത കുമ്മാട്ടിയും മറ്റു ലഘുചിത്രങ്ങളും പ്രദർശിപ്പിച്ചു.‘മാറുന്ന മലയാള സിനിമ' എന്ന വിഷയത്തിൽ മുരിങ്ങൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസ് പ്രിൻസിപ്പൽ റവ. ഡോ. റോബിൻ ചിറ്റൂപറമ്പൻ ക്ലാസ് നയിച്ചു.
പൂർവവിദ്യാർഥിയും സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയനുമായ ബിജു മൂക്കന്നൂരിനെ ഫെറ്റിവലിൽ ആദരിച്ചു. ലോകസിനിമാ വിഭാഗത്തിൽ ഇംഗ്ലിഷ് ചിത്രവും തമിഴ് ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു.