ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
1545710
Saturday, April 26, 2025 10:45 PM IST
പോത്താനിക്കാട്: സുഹൃത്തുക്കളോടൊപ്പം കാളിയാർ പുഴയിലെ പറന്പഞ്ചേരി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. കലാന്പൂര് കൊയക്കാട്ട് എൽദോസിന്റെ മകൻ സാം എൽദോസി(15)നെയാണ് കാണാതായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പുഴയിൽ കുളിക്കാനിറങ്ങിയ സാം പെട്ടെന്ന് നിലതെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ വൈകിയും കണ്ടെത്താനായില്ല.
പുളിന്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. കാളിയാർ പുഴയിൽ ഒഴുക്ക് ശക്തമായതോടെ രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചു.