പറവൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നല്കി
1545805
Sunday, April 27, 2025 4:54 AM IST
പറവൂര്‍: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരണം നല്കി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അന്തിമോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, വികാരി ഫാ. എല്‍ദോ ആലൂക്ക, ഫാ.എല്‍ദോ വര്‍ഗീസ് കുളങ്ങര, ഫാ. ഡോണ്‍ പോള്‍ താടിക്കാരന്, ബന്ന്യമിന്‍ മുളയിരിക്കല്‍ റമ്പാന്, സ്ളീബ കൊള്ളന്നൂര്‍ റമ്പാന്, കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന വികാരി ഫാ. ജോസ് പുതിയേടത്ത്,
ഫാ.സുജിത്ത് കോവേലില്‍, ഫാ. ഏബ്രഹാം ആലിയാട്ടുകുടി, ഫാ. ജോര് മാത്യു അരിമ്പൂര്‍, ഫാ.എല്‍ദോസ് വെള്ളരിങ്ങല്‍, ഫാ. എല്‍ദോസ് കാക്കനാട്ട്, പള്ളി സെക്രട്ടറി പ്രഫാ. രഞ്ജന്‍ ഏബ്രഹാം തുടങ്ങിയവരും വിശ്വാസികളും ചേര്‍ന്ന് കത്തിച്ച മെഴുകുതിരികളുമായി സ്വീകരണത്തിന് നേതൃത്വം നല്കി. പഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ കാല്‍നട തീര്‍ഥാടകരെ ശ്രേഷ്ഠ ബാവയും മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
പ്രാര്‍ഥനയ്ക്കുശേഷം അനുമോദനസമ്മേളനവും ഉപഹാര സമര്‍പ്പണവും പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, മുന്‍ മന്ത്രി എസ്.ശര്‍മ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ശശിധരന് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ ആറിന് പ്രഭാത പ്രാര്‍ഥന, 6.30 ന് കബറിങ്കല്‍ കുര്‍ബാന. ഒമ്പതിന് മൂന്നിന്മേല് കുര്‍ബാന, ഉച്ചക്ക് 12ന് നേര്‍ച്ച സദ്യ എന്നിവ ഉണ്ടാകും.