ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ്
1545794
Sunday, April 27, 2025 4:35 AM IST
കൊച്ചി: ലഹരിക്കെതിരെ സന്ദേശമുയര്‍ത്തി എറണാകുളം വിപി എസ് ലേക്ഷോര് ആശുപത്രി മേയ് ഒമ്പത്, 10, 11 തിയതികളില്‍ മരട് കുഫോസ് ഗ്രൗണ്ടില്‍ സോഫ്റ്റ് ബോള്‍ ഫ്ളഡ്ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.
ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനം. ടൂര്‍ണമെന്റില്‍ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പങ്കെടുക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോണ്‍: 95392 32794.