പക്ഷാഘാത ബോധവത്കരണം
1545816
Sunday, April 27, 2025 5:05 AM IST
തിരുമാറാടി: തിരുമാറാടി സെന്റ് മേരീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലഞ്ഞി മേഖല പിതൃവേദിയും പാലാ മാർ സ്ലീവ മെഡിസിറ്റിയും ചേർന്ന് പക്ഷാഘാത ബോധവത്കരണ സെമിനാർ നടത്തി. തിരുമാറാടി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടന്ന സെമിനാർ ഇലഞ്ഞി ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരുമാറാടി ഇടവക വികാരി ഫാ. ജെയിംസ് മടിക്കാങ്കൽ അധ്യക്ഷത വഹിച്ചു.
മാർ സ്ലീവ മെഡിസിറ്റി ന്യൂറോളജി വിഭാഗം ഡോ. ജെമിനി ജോർജ് പക്ഷാഘാത ബോധവത്കരണ ക്ലാസ് നയിച്ചു. മാർ സ്ലീവ മെഡിസിറ്റി കോ-ഓർഡിനേറ്റർ അനീഷ് കുമാർ, ജോയിസ്, ജോമോൻ പുതുപറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.