സിപിഐ ആവോലി ലോക്കല്‍ സമ്മേളനം
1545820
Sunday, April 27, 2025 5:08 AM IST
മൂവാറ്റുപുഴ: സിപിഐ 25-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ആവോലി ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം, പതാക പ്രചാരണ ജാഥ എന്നിവ നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ആനിക്കാട് ചിറയില്‍ വാട്ടര്‍ ട്യൂബ് റൈസിംഗും ഒരുക്കിയിരുന്നു.
പതാക ദിനത്തിന്റെ ഭഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി എം.ടി. കുട്ടപ്പന് സ്മൃതി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രചാരണ ജാഥ കമ്പനിപ്പടി, ഹോസ്റ്റല്‍ ജംഗ്ഷൻ, രണ്ടാര്‍കര എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആനിക്കാട് കാനം രാജേന്ദ്രന് നഗറില്‍ സമാപിച്ചു.
ശനിയാഴ്ച ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.