മാടവന ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം
1545822
Sunday, April 27, 2025 5:08 AM IST
മൂവാറ്റുപുഴ: മാടവന ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം നാളെ മുതൽ 30 വരെ നടക്കും. നാളെ രാവിലെ 5.15ന് അഭിഷേകം, ഗണപതി ഹോമം, 7.40ന് കേളികൊട്ട്, എട്ടിന് മഹാമൃത്യുഞ്ജയ ഹോമം, 8.30ന് വലിയ കാണിക്ക, വൈകുന്നേരം ആറിന് വലിയ വിളക്ക്, 6.30ന് സോപാന സംഗീതം, എട്ടിന് പ്രസാദ ഊട്ട്.
29ന് രാവിലെ 8.30ന് സർപ്പത്തിനും രക്ഷസിനും ഘണ്ഠകർണ്ണനും വിശേഷാൽ പൂജ, 9.30ന് കലംകരിക്കൽ, വൈകുന്നേരം 6.45നു ദീപാരാധന, ശേഷം കളമെഴുത്ത്പാട്ട്, 7.20ന് നൃത്തം, എട്ടിന് പ്രസാദഊട്ട്, 8.10ന് അവാർഡ് ദാനവും ആദരിക്കലും.
30ന് രാവിലെ 8.30ന് തന്ത്രി മനയത്താറ്റ് ആര്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കലശപൂജ, 10.30ന് കലശാഭിഷേകം, വൈകിട്ട് അഞ്ചിന് താലപ്പൊലി രഥ ഘോഷയാത്ര, എട്ടിന് വിശേഷാൽ ദീപാരാധന, 8.15ന് കളമെഴുത്ത്പാട്ട്, 9.30ന് മഹാപ്രസാദ ഊട്ട്, 12ന് തൂക്കം വഴിപാട് എന്നിവയുണ്ടാകും.
ക്ഷേത്ര കാര്യദർശി സുദർശൻ ശാന്തി, മേൽശാന്തി സുനിൽ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.