ചാപ്പ കടപ്പുറത്തെ പട്ടികവര്‍ഗ കുടുംബങ്ങളുടെ ഭവന നിര്‍മാണോദ്ഘാടനം മേയ് അവസാനം
1545803
Sunday, April 27, 2025 4:54 AM IST
വൈപ്പിൻ: ചാപ്പ കടപ്പുറത്തെ ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ലാന്‍ഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി എളങ്കുന്നപ്പുഴയില്‍ വാങ്ങിയ ഭൂമിയില്‍ അതിര്‍ത്തി കല്ല്, ഇന്റേണല്‍ റോഡ്, ഭവനം എന്നിവയുടെ നിര്‍മാണോദ്ഘാടനം മേയ് അവസാനത്തോടുകൂടി നടക്കുമെന്ന് കെ. എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തിൽഅറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ നിര്‍മിതി കേന്ദ്രത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടനടി പൂര്‍ത്തികരിക്കാന്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കി. ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് അധ്യക്ഷനായിരുന്നു.