പഹൽഗാം ആക്രമണം; ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി
1545814
Sunday, April 27, 2025 5:05 AM IST
കോലഞ്ചേരി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ സദസും ഭീകരവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ടിലിന്റെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ഐ.കെ. രാജു യോഗം ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ പീറ്റർ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.