ലഹരിക്കെതിരെ കീഴ്മാട് ജനകീയ സദസ്
1545807
Sunday, April 27, 2025 4:54 AM IST
ആലുവ : രാസ ലഹരിയുടെ മാരക വിപത്തിനെതിരെ അതിജീവനം എന്ന ലക്ഷൃത്തോടെ കീഴ്മാട് ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ സദസ് ഇന്ന് കുട്ടമശേരിയിൽ നടക്കും.
അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത, മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി.ബി. ഫസീല, സിനി ആർട്ടിസ്റ്റ് കലാഭവൻ നവാസ് തുടങ്ങിയവർ പങ്കെടുക്കും.