ആ​ലു​വ: തു​രു​ത്ത് സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച ബോ​ട്ട് ജെ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ്വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​ഫ​ണ്ടാ​യ 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബോ​ട്ട് ജെ​ട്ടി നി​ർ​മി​ച്ച​ത്. കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് ല​ഭി​ച്ച 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സോ​ളാ​ർ ബോ​ട്ടും ഇവിടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കിയി​ട്ടു​ണ്ട്.