കൊ​ച്ചി : ചാ​ത്യാ​ത്ത് സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഗു​രു​വ​ന്ദ​ന​വും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും ഇ​ന്ന് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. 100 വ​ര്‍​ഷം പി​ന്നി​ടു​ന്ന സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ 90 ല്‍​പ​രം പൂ​ര്‍​വ അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ദ​രി​ക്കും. മ​ൺ​മ​റ​ഞ്ഞു​പോ​യ അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ര്‍​ക്കും സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യാ​ണ് ഗു​രു​വ​ന്ദ​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പി​ന്ന​ണി ഗാ​യ​ക​ന്‍ കെ​സ്റ്റ​റി​ന്‍റെ വ​ന്ദ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഗു​രു​വ​ന്ദ​ന യോ​ഗ​ത്തി​ല്‍ മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍​സ​ണ്‍ കൊ​റ്റി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍​ന്ന് ചേ​രു​ന്ന ശ​താ​ബ്ദി​യാ​ഘോ​ഷ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ​സ്.​അ​നി​ത അ​ധ്യ​ക്ഷ​യാ​യി​രി​ക്കും.